മലപ്പുറം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണിന്റെ ആരോപണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറാണെന്നും സഹോദരന് ആരോപിച്ചു. കനകദുര്‍ഗ ദര്‍ശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നന്നു.
ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ട്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സഹോദരന് പറഞ്ഞു. ഡിസംബര്‍ 24ന് കനകദുര്‍ഗ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

