തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതിൽ ദുരൂഹത. പെൺകുട്ടിയുടെ വാദം കേൾക്കാതെയാണ് മധ്യപ്രദേശ് സർക്കാറിൻറെ നടപടി. വിവാഹത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.
ജനന തിയതി 2008 എന്നുള്ളതാണ് സർട്ടിഫിക്കറ്റിലുള്ളത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചാം തീയതിയാണ് ഇത് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പെൺകുട്ടി ആധാർ അപ്ഡേറ്റ് ചെയ്യുകയും പാൻകാർഡ് എടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യം നിലനിൽക്കെയാണ് വിവാഹത്തിന് ശേഷം പട്ടികവർഗ കമ്മീഷൻ്റെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തത്.


