2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻറ് പ്രത്യേക സമ്മേളനം വനിതാ സംവിരണവുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കും. വനിത സംവരണ ഭേദഗതി ബിൽ കോടിക്കണക്കിന് ഇന്ത്യൻ സ്ത്രീകളുടെ പ്രതീക്ഷകളുടെ പ്രതിഫലനമാണ്. ബിൽ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. വനിത സംവരണ ബിൽ പാർലമെൻ്റിൽ വീണ്ടും അവതരിപ്പിക്കുന്നതിന് മുൻപാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഭേദഗതികൾ പ്രകാരം 2011 ലെ സെൻസസ് പ്രകാരമായിരിക്കും ഡീ ലിമിറ്റേഷൻ. ഡീ ലിമിറ്റേഷൻ ബില്ലിലൂടെ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 50 ശതമാനം ഉയർത്തും. ഏപ്രിൽ 16ന് ചേരുന്ന പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.


