തിരുവനന്തപുരം: 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ വരവേൽക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ‘വോട്ട് സ്വീറ്റെൻഡ് കേരള ക്യാമ്പയിൻ’ എന്ന പേരിൽ ഒരു വേറിട്ട പദ്ധതി പ്രഖ്യാപിച്ചു. യുവാക്കളുടെ വോട്ടിംഗ് പങ്കാളിത്തം വർധിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി, ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന കന്നി വോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത ‘ഫുൽവ ഹൽവ’ വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ഔദ്യോഗിക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിതരണത്തിനായി ഓരോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ഓഫീസുകളിൽ 200 ഹൽവ പാക്കറ്റുകൾ വീതം എത്തിച്ചു നൽകും.


