ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷന്‍ വിജയിയെ സിബിഐ വീണ്ടും ചോദ്യംചെയ്യും. നാളെ ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്കി.
കേസില്‍ വിജയിയെ നേരത്തെ ചോദ്യംചെയ്തിരുന്നു. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ തവണത്തെ ചോദ്യംചെയ്യലിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് വിവരം. ദുരന്തത്തിനിടയാക്കിയ കരൂരിലെ ടിവികെ റാലിക്ക് വിജയ് വൈകി എത്തിയത് എന്തുകൊണ്ട്, ദുരന്തത്തിന് തൊട്ടുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയത് എന്താണ് തുടങ്ങിയ കാര്യങ്ങളാണ് കഴിഞ്ഞ തവണ ചോദിച്ചിരുന്നത്.


