തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ അന്വേഷണം തുടരുന്നു. പ്രതി ഉണ്ണികൃഷ്ണന് ആൺ സുഹൃത്തുക്കളോട് താത്പര്യക്കൂടുതലെന്ന് പൊലീസ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ അംഗമായിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കുന്നു. ഗ്രീമയുമായുള്ള വിവാഹം കഴിഞ്ഞ് ഉണ്ണികൃഷ്ണൻ വീട്ടിൽ പോയത് ഒരു ദിവസം മാത്രം. ഇരുവരും ഒരുമിച്ച് കഴിഞ്ഞത് 25 ദിവസം മാത്രമെന്നും പൊലീസ്.
ഉണ്ണികൃഷ്ണൻ കൂടുതലും ആൺകുട്ടികൾക്ക് ഒപ്പം സമയം പങ്കിടാൻ താൽപര്യം കാണിച്ചിരുന്നു. ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന അവഗണന ഭർത്താവിന്റെ ഈ സ്വഭാവ രീതിയുമായി ബന്ധപ്പെട്ടാണ്. ഭർത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വർഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. തുടർന്നാണ് ഉണ്ണികൃഷ്ണൻ അംഗമായ സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.


