തിരുവനന്തപുരം: തിരുവനന്തപുരം കള്ളിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ ആക്രി സാധനങ്ങൾ കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു. സുരേഷ് എന്നയാൾക്കാണ് പരിക്കേറ്റത്.
ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കാട് വൃത്തിയാക്കുന്നതിന് വേണ്ടി രണ്ടുപേർ കള്ളിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ വന്നിരുന്നു.
വൃത്തിയാക്കിയതിന് ശേഷം ആക്രി സാധനങ്ങൾ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


