സ്വർണ വിലയിൽ വൻ വർധന. സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് കുതിച്ചു കയറിയത്. പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് 1,03,000 രൂപയിലെത്തി. ഒരു ഗ്രാമിന് 105 രൂപ വർധിച്ച് 12,875 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം.
ഇന്നലെ പവന് 1,01,720 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 12,770 രൂപയായിരുന്നു വില. ജനുവരി ഏഴിനായിരുന്നു ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്, 1,02,280 രൂപ. ഇതാണ് ഇന്നത്തെ സ്വർണവില മറികടന്നത്. വെള്ളി വിലയും വര്‍ധിച്ചാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2600 രൂപയാണ് വെള്ളിയുടെ വിപണിവില.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.


