കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ. എറണാകുളം സൗത്ത് റെയിൽവെ പൊലീസാണ് ഇയാളെ തടഞ്ഞുവച്ചത്.
വെരിഫിക്കേഷൻ്റെ ഭാഗമായാണ് ഇയാളെ തടഞ്ഞത്. മറ്റൊരു കേസിൽ ഹാജരാകാൻ എത്തിയതെന്നാണ് വാദം. എഴൂന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാൾ.പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്. നിലവിൽ ബണ്ടി ചോറിനെതിരെ പുതിയ കേസ് ഒന്നുമില്ലെന്നാണ് വിലയിരുത്തൽ.
നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.


