കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകള്‍ക്കാണ് കായലിന് നടുക്ക് വച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ചെയ്യുകയും തീ പടരുകയുമായിരുന്നു. കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന്‍ ബോട്ടുകള്‍ കെട്ടഴിച്ചുവിട്ടു. ആളപായമില്ല. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന സിലിണ്ടറിൽ നിന്നും തീ പടർന്നു എന്നാണ് നിഗമനം. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാരമായി പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു , അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്. തീപിടിത്തം ഉണ്ടായ ഉടൻ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടത്കൊണ്ട് കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല

