ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. ചെന്നൈ കുപ്പായത്തിലേക്ക് സഞ്ജുവിന്റെ വരവ് ‘തല’ എംഎസ് ധോണിയുടെ അനുഗ്രഹാശംസകളോടെ. സിഎസ്കെ പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും റോയല്‍സിന് വിട്ടുനല്‍കി.
എം.എസ്. ധോണിക്ക് ശേഷമുള്ള ക്യാപ്റ്റൻ ആര് എന്നതിന്റെ സൂചനകളാണ് ചെന്നൈ നൽകുന്നത്. സഞ്ജു സാംസണ് 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളിൽ പങ്കാളിയുമാണ്.
കഴിഞ്ഞതവണ 18 കോടി രൂപയ്ക്ക് രാജസ്ഥാന് നിലനിര്‍ത്തിയ താരമാണ് സഞ്ജു.സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്.


