കൊച്ചി: ഹാൽ സിനിമ കേസിൽ വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നല്കി കേരള ഹൈക്കോടതി. അപേക്ഷ കിട്ടിയാൽ രണ്ടാഴ്ചക്കുളളിൽ തീരുമാനം എടുക്കണം എടുക്കണമെന്ന് സൈബർ ബോർഡിനും നിർദേശമുണ്ട്. രണ്ട് രംഗങ്ങൾ ഒഴിവാക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദേശം. ധ്വജ പ്രണാമത്തിലെ ‘ധ്വജ’ മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം എന്നും കോടതി വ്യക്തമാക്കി.സിനിമയില്‍ രണ്ട് മാറ്റങ്ങളും വരുത്തിയ ശേഷം നിർമ്മാതാക്കൾക്ക് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം. സെന്‍സര്‍ ബോര്‍ഡ് പരമാവധി രണ്ടാഴ്ചയ്ക്കകം പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
സെൻസർ ബോർഡ് പറയുന്നതുപോലെ കട്ട് ചെയ്താൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നാണ് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്.
ഷെയിൻ നിഗം നായകനായ ഹാൽ സിനിമയിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് തുടങ്ങി നിരവധി നിർദേശങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.


