കൊച്ചി: എസ്ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി വെ ള്ളിയാഴ്ച വിധി പറയും.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എസ്ഐ ആർ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ പരിഗണിച്ച് എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റയും സംസ്ഥാന സർക്കാരിന്റെയും വാദം കേട്ട സിംഗിൾ ബെഞ്ച് ഹരജി നാളെ വിധി പറയാൻ മാറ്റി.


