തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിക്കൊണ്ട്, കേരളത്തിന് 48 സീ പ്ലെയിൻ റൂട്ടുകൾക്ക് ഏവിയേഷൻ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ വിവിധ ജലാശയങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 48 റൂട്ടുകളാണ് കേന്ദ്ര ഏവിയേഷൻ വകുപ്പിൽ നിന്ന് ലഭിച്ചിരിക്കുന്നത്.റോഡ്, റെയിൽ മാർഗ്ഗങ്ങളേക്കാൾ വേഗത്തിൽ സഞ്ചാരികളെ ഡാമുകൾ, കായലുകൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തേക്ക് എത്തിക്കുക വഴി കേരളത്തിലെ ടൂറിസത്തിന് പുതിയൊരു മാനം നൽകുക എന്നതാണ് ലക്ഷ്യം.

