കൊച്ചി: ഭാര്യയെ നിരന്തരം സംശയത്തോടെ കാണുന്നത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുമെന്നും, ഇത് വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മാനസിക പീഡനം ചൂണ്ടിക്കാണിച്ചാണ് യുവതി വിവാഹബന്ധം വേർപെടുത്താനായി കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ സംശയരോഗം കാരണം ഭാര്യയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ ഹൈക്കോടതി ഗൗരവമായി കാണുകയും, വിവാഹമോചനം അനുവദിക്കാൻ ഇത് മതിയായ കാരണമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു.ഭർത്താവിന്റെ സാന്നിധ്യത്തിൽ അല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. ഇത്തരം നീക്കങ്ങൾ മാനസികമായി തളർത്തി എന്നത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് വിവാഹബന്ധം വേർപിരിയാൻ യുവതി കോടതിയെ സമീപിച്ചത്.
Home Court ‘നിരന്തരം ഭാര്യയെ സംശയിക്കുന്നത് വിവാഹ ജീവിതം നരകതുല്യമാക്കും’; വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി
‘നിരന്തരം ഭാര്യയെ സംശയിക്കുന്നത് വിവാഹ ജീവിതം നരകതുല്യമാക്കും’; വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

