കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ സംശയമുന്നയിച്ച് കരാറുകാർ. 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നവർ പറയുന്നു. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അർജൻറീന ടീമിൻറെ മത്സരം കൊച്ചിയിൽ നടത്തുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയത്തിൽ വീഴ്ചകൾ ഉണ്ടായി എന്ന വിമർശനം യോഗത്തിൽ ചർച്ചയാവും. അന്താരാഷ്ട്ര മത്സരം നടക്കാത്ത സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് ഐഐവൈഎഫ്.സ്വകാര്യ വ്യക്തിയുമായുളള കരാറിനെക്കുറിച്ച് ജിസിഡിഎയും സര്‍ക്കാരും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തം. സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഐഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് പറഞ്ഞു.

