തിരുവനന്തപുരം: പിഎം ശ്രീയിൽ പിന്നോട്ടില്ലെന്ന് സിപിഐ. നാളത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്.
ജനറൽ സെക്രട്ടറി എം.എ ബേബിയാണ് നിർദേശം മുന്നോട്ടു വെച്ചത്. നിർദ്ദേശം തള്ളിക്കളയാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി.ബിനോയ് വിശ്വയുമായി എം.എ ബേബി ഫോണില്‍ സംസാരിച്ചെങ്കിലും രമ്യതയിലെത്താനായില്ലെന്നാണ് വിവരം. സര്‍ക്കാര്‍, പദ്ധതിയില്‍ നിന്ന് പിന്മാറാതെ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് സിപിഐ.


