എറണാകുളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ബിന്ദു അമ്മിണി. അവാസ്തവമായ കാര്യങ്ങളാണ് എംപി പ്രചരിപ്പിക്കുന്നതെന്നും ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ, ബീഫ് എന്നീ പേരുകൾ ശബരിമലക്കൊപ്പം കൂട്ടിച്ചേർക്കുന്നുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. താനും രഹന ഫാത്തിമയും സുഹൃത്തുക്കളാണ്. പക്ഷേ ഒരുമിച്ച് ശബരിമലയില്‍ പോയിട്ടില്ലെന്നും ബീഫ് കഴിച്ചിട്ടല്ല താന്‍ ശബരിമലയില്‍ പോയതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
നേരത്തെ താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പിണറായി സർക്കാർ ശബരിമലയിൽ എത്തിച്ചു എന്നായിരുന്നു പ്രേമചന്ദ്രൻ നടത്തിയ വിവാദ പരാമർശം. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശം. ബിന്ദു അമ്മിണിയും രഹനാ ഫാത്തിമയും ഉള്‍പ്പെടെയുള്ളവരെ മല ചവിട്ടാനെത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നല്കിയ ശേഷമായിരുന്നു. ആരും കാണാതെ പൊലീസ് വാനില്‍ കിടത്തി കൊണ്ടുവന്നാണ് പമ്പയില്‍ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് പ്രേമചന്ദ്രന് പറഞ്ഞത്.