കൊച്ചി: മകന് വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. വിവേകിന് നോട്ടീസ് അയച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കണമെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണമല്ല കേരളത്തിന് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മകന് ഇഡി സമന്‍സ് അയച്ചത് ഏത് കേസിലാണെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും സതീശന് പറഞ്ഞു. മകന് സമന്‍സ് ലഭിച്ചോ എന്നതില്‍ മുഖ്യമന്ത്രി നടത്തിയ വൈകാരിക പ്രതികരണത്തെ പരിഹസിച്ചാണ് പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചത്


