സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 91,040 രൂപ എന്ന പഴയ റെക്കോര്‍ഡും തിരുത്തി സ്വര്‍ണം ഇന്ന് വീണ്ടും പുതിയ ഉയരം കുറിച്ചു. പവന് 91,120 രൂപയാണ് ഇന്നത്തെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് സംസ്ഥാനത്ത് 11,390 രൂപ നല്‍കേണ്ടി വരും.
ചൈനയ്ക്ക് മുന്‍പ് ചുമത്തിയ 30 ശതമാനം തീരുവയ്ക്ക് പുറമേ അധികമായി ട്രംപ് 100 ശതമാനം തീരുവ കൂടി ചുമത്തിയതോടെ അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഇടിവുണ്ടായ സാഹചര്യത്തിലാകാം സ്വര്‍ണവില കൂടിയതെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. ഇന്നലെ സ്വര്‍ണവില രാവിലെ പവന് 90000ന് താഴുന്ന നിലയുണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും സ്വര്‍ണം 90000 കടക്കുകയായിരുന്നു,
സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്.