ഒരു മെക്സിക്കൻ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടി അവസര വാദിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ നോബൽകുമാർ. ടോം ഇമ്മട്ടിക്ക് എന്തും പറയാം, എന്തും എഴുതാം കാരണം ഇവർ മഹാരാജാസിൽ പഠിച്ചിട്ടില്ലായെന്നും, മഹാരാജാസിലെ ആ കാലഘട്ടത്തിലെ യഥാർത്ഥ രാഷ്ട്രീയം തുറന്നു കാണിക്കാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നും നോബൽ കുമാർ.
“യഥാർത്ഥ മെക്സികൻ അപാരത എഴുതാൻ നട്ടെല്ലു വേണം sfu-യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടി വിജയിച്ച ksu-വിൻ്റെ ചരിത്രം അല്ലേ യഥാർത്ഥ ചരിത്രം യഥാർത്ഥ മെക്സിക്കൻ അപാരത തുറന്നു കാണിക്കുന്ന ചിത്രം വരുന്ന കാലം പ്രതീക്ഷിക്കുന്നു. ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ വേദനകൾ നിറഞ്ഞ അക്രമങ്ങളിൽ നിന്ന് പോരാടി നിന്നവരാണ് ഞങ്ങൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ പ്രതികരിക്കാതിരിക്കാൻ ബുദ്ധിമുട്ടാണ്” പി.എ നോബൽകുമാർ പറഞ്ഞു.