മസ്ക്കറ്റ്: ഒമാന്‍ ആരോഗ്യമന്ത്രാലയം സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു പ്രധാന തസ്തികകളില്‍ നൂറു ശതമാനവും സ്വദേശിവത്കരിക്കാന്‍ തീരുമാനമായി. എക്സ് റേ ടെക്നീഷ്യന് , സ്പീച്ച് തെറപിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നി തസ്തികകള്‍ നൂറു ശതമാനം സ്വദേശിവത്കരിക്കുവാന്‍ ആണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഈ തസ്തികകളിലെ പുതിയ നിയമനത്തിനായി ആരോഗ്യ മന്ത്രാലയം സ്വദേശികളില്‍ നിന്ന് മാത്രമായി അപേക്ഷകള്‍ ക്ഷണിച്ചു കഴിഞ്ഞു. ഫാര്മസിസ്റ് തസ്തികയില്‍ ബിരുദധാരികളായ വിദേശികളുടെ വിസകള്‍ മാത്രമേ മന്ത്രാലയം ഇപ്പോള്‍ പുതുക്കി നല്‍കുന്നുള്ളൂ.
നിലവില്‍ ഈ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ ധാരാളം വിദേശികള്‍ ജോലി ചെയ്തു വരുന്നുണ്ട്.
ഒമാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സ്വദേശി വിദ്യാര്‍ത്ഥികള്‍ ആണ് വ്യത്യസ്ത മെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ തൊഴില്‍ വിപണിയില്‍ എത്തുന്നത്.
ഇവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ആണ് സര്‍ക്കാര്‍ വിദേശികളെ ഈ മേഖലയില്‍ നിന്നും ഒഴിവാക്കുന്നത്. രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയില്‍ ധാരാളം പുതിയ വിദേശ നിക്ഷേപങ്ങള്‍ വരുന്നതിനാല്‍ ഈ രംഗത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.


