മൂവാറ്റുപുഴ : നിര്‍മല സിവില്‍ സര്‍വീസ് അക്കാദമിയുടെ 2025-26 അക്കാദമിക വര്‍ഷത്തിന് തുടക്കമായി. നിര്‍മല കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി കോട്ടയം ജില്ലാ പോലീസ് മേധാവിയും കോളേജ് പൂര്‍വ വിദ്യാര്‍ഥിയുമായ ഷാഹുല്‍ ഹമീദ് ഐ പി എസ് ഉല്‍ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ കഠിനാധ്വാനത്തിലൂടെ തിവ്ര പരിശ്രമം നടത്തി ആഗ്രഹം നേടിയെടുക്കണമെന്ന് ഷാഹുല്‍ ഹമീദ് ഐ പി എസ് പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കിഡ്സ്, ഫണ്ടമെന്റല്‍സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഫൗണ്ടേഷന്, റെഗുലര്‍ എന്നീ ബാച്ചുകളുടെ ക്ലാസുകള്‍ക്കാണ് തുടക്കമിട്ടത്. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം രൂപതാ വികാരി ജനറാളും കോളേജ് മാനേജറുമായ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കെ കുര്യാക്കോസ്, കോളേജ് ഓട്ടോണോമസ് ഡയറക്ടര്‍ ഡോ. തോമസ് കെ വി, സിവില്‍ സര്‍വീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററും കോളേജ് ബര്‍സാറുമായ ഫാ. പോള്‍ കളത്തൂര്‍, ബോര്‍ഡ് മെമ്പര്‍ ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, ഡോ. ശ്രീജ ജി ആര് വിദ്യാര്‍ഥി പ്രതിനിധികളായ ഹനാ ഫാത്തിമ, ജോര്‍ജിന് ബോബന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.


