തിരുവനന്തപുരം: നാലു ക,ക്ഷികളേ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപൂലീകരിച്ചു. വീരേന്ദ്രകുമാറിന്റെ എല്‍ജെപി, ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്, ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ കക്ഷികളേയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. മുന്നണിക്കു പുറത്തുള്ള സികെ ജാനുവിന്റെ പാര്‍ട്ടിയുമായി സഹകരിക്കാനും എല്‍ഡിഎഫ് തീരുമാനം.
വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുത്തേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കാല്‍നൂറ്റാണ്ടിന്റെ പുറത്തുനിന്നുള്ള പിന്തുണയുമായി ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു എന്നും ഇന്ത്യന്‍ നാഷണല്‍ ലീഗ്. അതിനാല്‍ തന്നെ അവരുടെ മുന്നണി പ്രവേശനത്തിന് തങ്കതിളക്കമാണ്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കേരളാ കോണ്‍ഗ്രസ് ബിക്ക് നേരിട്ട് മുന്നണിയിലെത്താന്‍ അവസരം ഒരുങ്ങിയത്. അപ്രതീക്ഷിതമായി ജനാധിപത്യ കേരളാ കോണ്‍ഗ്രസിനേയും മുന്നണിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എന്നും ഓപ്പമുണ്ടായിരുന്ന പിടിഎ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന് ഇക്കുറിയും മുന്നണിയില്‍ ഉള്‍പ്പെടുത്തിയില്ല. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഇടതുപക്ഷം സഹകരിക്കും.
മുന്നണി ഘടകകക്ഷിയാവുന്നതോടെ കെബി ഗണേശ് കുമാറിന് മന്ത്രിയാകുമെന്നാണ് സൂചനകള്‍. പുതുതായി ഉള്‍പ്പെടുത്തിയവരില്‍ ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിക്ക് മാത്രമാണ് നിയമസഭയില്‍ എംഎല്‍എ ഉള്ളത്. കരാനുള്ള അവസരവും ഒരുങ്ങുകയാണ്. നിലവില്‍ ഏക എംഎല്‍എയുള്ള കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചനന്ദ്രന് വരെ മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഗണേശ് കുമാറിനേയും മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന.


