പാരസെറ്റമോള്‍ പതിവായി കഴിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പനിയോ തലവേദനയോ വന്നുകഴിഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക കഴിക്കുന്നവരാണ് അധികം ആളുകളും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പെയിന്‍ കില്ലറാണ് പാരസെറ്റമോള്‍. സാധാരണഗതിയില്‍ സുരക്ഷിതവും അല്ലെങ്കില്‍ ഏറ്റവും ഫലപ്രദമാണെന്ന് കരുതുന്ന പാരസെറ്റമോള്‍ ഗുളികയ്ക്ക് മാരകമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് മനസിലാക്കണം.
പാരസെറ്റമോളിന്റെ ഇടയ്ക്കിടെ അല്ലെങ്കില്‍ അമിതമായ ഉപയോഗം കരളിന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി വിദ?ഗ്ധര്‍ പറയുന്നു. പാരസെറ്റമോളിന്റെ അമിതഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. കൂടാതെ വര്‍ഷങ്ങളായുള്ള ഉപയോഗം വൃക്ക, കുടല്, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ NAPQI (എന്‍- അസറ്റൈല്‍ പി-ബെന്‍സോക്യുനൈന്‍) എന്ന മെറ്റബൊളൈറ്റാണ് അപകടകാരികള്‍.
ഉയര്‍ന്ന അളവില്‍ അല്ലെങ്കില്‍ ദീര്‍ഘകാലം പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ മരുന്ന് സുരക്ഷിതമായി പ്രോസസ്സ് ചെയ്യാനുള്ള കരളിന്റെ ശേഷിയെ മറികടക്കും. ഇത് NAPQI ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കും. ഇത് കരള്‍ കോശങ്ങളെ നശിപ്പിക്കുകയും ഗുരുതരമായ കേസുകളില്‍ കരള്‍ തകരാറിലാകുകയും ചെയ്യുമെന്ന്ബിഡിആര് ഫാര്‍മസ്യൂട്ടിക്കല്‍സ് ടെക്നിക്കല്‍ ഡയറക്ടര്‍ ഡോ. അരവിന്ദ് ബാഡിഗര്പറഞ്ഞു.
പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ കഴിച്ചാലുള്ള അപകടസാധ്യതകള്‍ രോഗികള്‍ പലപ്പോഴും കുറച്ചുകാണുന്നു. അവ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍ അവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അധികം ആളുകളും കരുതുന്നതായി ഡോ. അരവിന്ദ് പറഞ്ഞു.
ദിവസേനയുള്ള ചെറിയ അളവുകള്‍ പോലും പ്രത്യേകിച്ച് മദ്യപാനവുമായോ അല്ലെങ്കില്‍ നിലവിലുള്ള കരള്‍ അവസ്ഥകളുമായോ സംയോജിപ്പിക്കുമ്പോള്‍ അപകടസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.
കരള്‍ കേടുപാടുകള്‍ തടയുന്നതിന് അപകടസാധ്യതകളെക്കുറിച്ചുള്ള പൊതുജന അവബോധം അത്യന്താപേക്ഷിതമാണ്. കരളിനെയും മൊത്തത്തിലുള്ള ക്ഷേമത്തെയും സംരക്ഷിക്കാന്‍ എല്ലായ്പ്പോഴും മരുന്നുകള്‍ സൂ?ക്ഷിച്ച് ഉപയോ?ഗിക്കുകയാണ് വേണ്ടതെന്നും വിദ?ഗ്ധര്‍ പറയുന്നു.
പാരസെറ്റമോള്‍ അമിതമായി ഉപയോ?ഗിക്കുന്നത് കരളിന് പരിക്കേല്‍ക്കുന്നതിനും കരള്‍ തകരാറിലാകുന്നതിനും കാരണമാകും. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ കൂടുതലായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അവ താരതമ്യേന അപൂര്‍വമാണെന്നും ഡോ. അരവിന്ദ് പറഞ്ഞു. പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണ്.


