എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് നവീൻ ബാബുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതും വേദനാജനകവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ക്ഷണിക്കപ്പെടാത്ത യോഗത്തില്‍ വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തെ് അപമാനിച്ചുവെന്നും വിഡി സതീശന് പറഞ്ഞു. കൊലപാതകത്തിന് തുല്യമായ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷണിക്കപ്പെടാത്ത യോഗത്തില്‍ പോയി അപമാനിച്ചു. സിപിഐഎം കുടുംബത്തില്‍ നിന്ന് വന്നയാളാണ് എഡിഎം. മനപ്പൂര്‍വമായ വ്യക്തിവിരോധമാണ്. അഴിമതിക്കാരനാണെ ന്ന ധാരണ പ്രതിപക്ഷത്തിന് പോലുമില്ല. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. അധികാര സ്ഥാനത്ത് ഇരുന്നു ആരെയും അപമാനിക്കാമെന്ന് കരുതരുത്. അടിയന്തരമായി കേസ് എടുത്ത് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം – വിഡി സതീശന് വ്യക്തമാക്കി.

