തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി. ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്.
എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.സർക്കാരിന് ഡിജിപി റിപ്പോർട്ട് കൈമാറിയപ്പോൾ വിയോജന കുറിപ്പ് സമർപ്പിച്ചിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. എഡിജിപിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം വരും. എഡിജിപി കൂടി പ്രതിസ്ഥാനത്തേക്ക് എത്തുന്നതോടെ ഡിജിപി തലത്തിൽ അന്വേഷണം വേണമെന്നാണ് ശുപാർശ. മന്ത്രി സഭാ യോഗത്തിൽ കെ രാജൻ തൃശൂർ പൂരം വിവാദത്തിൽ മറ്റൊരു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.