നെല്‍സണ്‍ പനയ്ക്കല്‍
എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂര്‍ നീണ്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാര്‍ത്താ കുറിപ്പിറക്കിയതെന്നതും ശ്രദ്ധേയമാണ്.
അന്വേഷണത്തിന് എഡിജിപിയുടെ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. എം.ആര് അജിത് കുമാറിനെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയത് ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം , സ്വര്‍ണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ് അന്വേഷണ വിധേയമാക്കുക.


