വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. . വിവാഹ രജിസ്ട്രേഷന് വിവാഹ കൗൺസലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധ്യക്ഷ പറഞ്ഞു.
വിവാഹത്തിന് മുമ്പും ശേഷവുമുള്ള കൗൺസിലിംഗ് വനിതാ കമ്മീഷൻ്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.ആലപ്പുഴയിലെ ജില്ലാ ഓഫീസിലാണ് കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളിലേറെയും. കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗ് നല്കാന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണ്. ദമ്പതിമാര്‍ക്കിടയിലെ പ്രശ്നങ്ങളില്‍ ബന്ധുക്കളിടപെടുമ്പോള്‍ അവ കൂടുതല്‍ സങ്കീര്‍ണമാകുന്നു. കുടുംബപ്രശ്നങ്ങൾ സ്ത്രീകളെ വിഷാദത്തിലേക്ക് നയിക്കുന്നതായും പരാതിയുണ്ട്. സ്ത്രീകൾ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.