സെക്രട്ടേറിയറ്റിൽ ഒരു വീഡിയോ വ്ളോഗര്‍ അനധികൃതമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദം. സെക്രട്ടറിയറ്റ് സ്പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ളോഗര്‍ ചിത്രീകരിച്ചത്. അക്രഡിറ്റേഷന് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളാഗറുടെ വീഡിയോ ചിത്രീകരണം. ബുധനാഴ്ചയാണ് ഈ സംഭവം
സുരക്ഷാ കാരണങ്ങളാൽ സെക്രട്ടേറിയറ്റിൽ ചിത്രീകരണം നിരോധിച്ചിട്ടുണ്ട്. ചിത്രീകരണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി വാങ്ങണം. എന്നാൽ, ഇത്തരം വീഡിയോകൾ പകർത്താൻ അനുമതിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. മുമ്പ് സെക്രട്ടേറിയറ്റിൽ നിശ്ചിത തുകയ്ക്ക് ചിത്രീകരണം അനുവദിച്ചിരുന്നു. തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


