എടത്വാ: വയനാട് ദുരന്തത്തില്‍ പാര്‍പ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂര്‍ സവിതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനും എടത്വ ടൗണ്‍ ലയണ്‍സ് ക്ലബും രംഗത്ത്. ചൂരമലയില്‍ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്നമാണ് നേഴ്സിംങ്ങ് പഠനം. ഈ വിദ്യാര്‍ത്ഥിക്ക് കോളജില്‍ അഡ്മിഷന് എടുക്കാന്‍ വെച്ചിരുന്ന തുകയും സര്‍ട്ടിഫിക്കറ്റും പാര്‍പ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇവരുടെ കദന കഥ വായിച്ചറിഞ്ഞാണ് ഈ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് സവിതാ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ചെയര്മാന് ഡോ.മനോജ് കുമാര്‍ തിവാരി,സെക്രട്ടറി സവിതാ തിവാരി, ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ പ്രസിഡന്റ് ലയണ്‍ ബില്‍ബി മാത്യൂ കണ്ടത്തില്‍,സെക്രട്ടറി ഡോ ജോണ്സണ് വി.ഇടിക്കുള എന്നിവര്‍ അറിയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് വിദ്യാത്ഥിയുടെ പഠന ചിലവ് പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്ന് പി.ആര്. ഒ: പ്രമീള ഭാസ്കര്‍, ബനോജ് മാത്യൂ എന്നിവര്‍ അറിയിച്ചു.
എന്നാല്‍ പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി ഉള്ള തുകയാണ് ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ നല്‍കുന്നത്.ലയണ്‍സ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാര്‍ത്ഥിയുടെ നേഴ്സിങ്ങ് പഠനത്തെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് പ്രോജക്ട് കണ്‍വീനര്‍ ഷേര്‍ലി അനില്‍ അറിയിച്ചു.


