കാക്കനാട്: കുടുംബശ്രീ ജില്ലാ മിഷന് നടത്തുന്ന കര്‍ക്കിടക ഫെസ്റ്റ് പത്തിലയ്ക്ക് തുടക്കം. കാക്കനാട് സിവില്‍ സ്റ്റേഷ9 അങ്കണത്തില്‍ ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ് പത്തില ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 2 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
പരമ്പരാഗത ആരോഗ്യ ഭക്ഷ്യ വിപണന മേളയില്‍ കര്‍ക്കിടക കഞ്ഞി, പത്തില തോരന്‍, വിവിധ പായസങ്ങള്‍, മറ്റ് ആരോഗ്യ ദായക വിഭവങ്ങള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍ മുതലായവയുടെ പ്രദര്‍ശനവും വില്പനയുമുണ്ട്.
മേളയോടനുബന്ധിച്ച് കുടുംബശ്രീ ബ്രാന്‍ഡില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് പ്രൊഡക്റ്റ് ലോഞ്ചും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു . ഇതോടൊപ്പം FNHW – ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം – ക്യാമ്പയിന്റെ ഭാഗമായി പത്തിലകളുടെ വിശദാംശങ്ങളുള്‍പ്പെടുന്ന പ്രദര്‍ശനവുമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ശര്‍മിള മേരി ജോസഫ് ഫെസ്റ്റ് സന്ദര്‍ശിച്ചു.


