ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് കേരളം. അപകട സ്ഥലത്ത് അവലോകന യോഗം ചേരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ, കാർവാർ എംഎൽഎ, ഉത്തര കന്നഡ കളക്ടർ, നേവി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു.അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മൽപെ പുഴയിലിറങ്ങി. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ഷിരൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം എംഎൽഎൽഎയ്ക്ക് പരിമിതിതികളുണ്ട്. അവിടുത്തെ സംസ്ഥാനഗവൺമെന്റാണ് ഇത് ചെയ്യണ്ടത്. യോഗത്തിൽ ഒന്ന് പറയുന്നു. പിന്നീട് മറ്റൊന്ന് നടപ്പിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.


