ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോൾ നദിയിൽ നിന്ന് സിഗ്നൽ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. നദിയിലുള്ള മൺകൂനയിലെത്തി കുന്ദാപുരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. മൂന്ന് തവണ വെള്ളത്തിനടിയിൽ ഇറങ്ങി. മൽപെയെ തിരിച്ചെത്തിച്ച് ദൗത്യസംഘം. രക്ഷാ ദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു.
വീണ്ടും നദിയിലേക്ക് ഇറങ്ങുമെന്ന് ഡൈവേഴ്സ്. ഡൈവേഴ്സിന് വെള്ളത്തിൽ ഉറച്ച് നിൽക്കാൻ ബുദ്ധിമുട്ട്. ശക്തമായ അടിയൊഴുക്കാണ് പുഴയിൽ. 6.8 നോട്സ്ആണ് അടിയൊഴുക്ക്.അതിനിടെ, ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയമത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് മൺകൂനക്ക് അരികെ ഇവരെത്തിയത്. നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 12 ദിവസമായി തുടരുന്ന ദൗത്യത്തിൽ ആദ്യമായാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നത്.


