തിരുവന്‍വണ്ടൂര്‍ : മഴക്കാലമാലമെത്തി ഇക്കുറിയും കുണ്ടും ചെളികുഴികളും കടന്നുവേണം തിരുവന്‍വണ്ടൂര്‍ സ്കൂള്‍ കവലയില്‍നിന്നും -പള്ളത്തുപ്പടി റോഡിലൂടെ യാത്ര ചെയ്യാന്‍. രണ്ടു പതിറ്റാണ്ടായി തകര്‍ന്നുകിടക്കുന്ന റോഡില്‍ ടാറിങ് പൂര്‍ണ്ണമായി ഇല്ലാതായതോടെ ഇപ്പോള്‍ ചെമ്മണ്‍പാതയ്ക്കു സമമാണ് റോഡിന്റെ അവസ്ഥ. റോഡേത് കുഴിയേത് എന്നറിയാത്ത അവസ്ഥയിലായതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
പഞ്ചായത്തിലെ 12, നാല് വാര്‍ഡുകള്‍ ചേര്‍ന്ന് തിരുവന്വണ്ടൂരിനെയും കല്ലിശ്ശേരി-കുത്തിയതോട് റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി പൈപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും മഴക്കാലമായതോടെ റോഡില്‍ വെള്ളക്കെട്ടുണ്ടാവുകയും റോഡ് ചെളിക്കുഴിയായി മാറുകയും ചെയ്തു. ഇതോടെ വഞ്ഞിപ്പുഴേത്ത്, തോണ്ടറപ്പടി ഭാഗത്ത് താമസിക്കുന്നവര്‍ ദുരിതത്തിലാണ്.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. എല്‍.പി. സ്കൂള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ഏറെ ദുരിതത്തിലാണ്. പള്ളത്തുപ്പടി, പാണ്ടനാട് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കും എത്തിച്ചേരാനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്.
റോഡിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ കോടിരൂപ അനുവദിച്ചെങ്കിലും നിര്‍മാണക്കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ വീണ്ടും റീടെന്‍ഡര്‍ വിളിക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്. ഇനി എത്രനാള്‍ ഈ റോഡിലൂടെ ദുരിതയാത്ര നടത്തേണ്ടിവരുമെന്ന ചോദ്യമാണ് ഉയരുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴിയില്‍വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ദിവസേന ഇവിടെ അപകടം സംഭവിക്കുന്നുണ്ട്.