ജില്ലാ കോടതിയിൽ മൊഴിയെടുക്കാനെത്തിയ ആളെ അഭിഭാഷകർ മർദിച്ചു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം സാക്ഷിയായി ഹാജരായ തൃശൂർ സ്വദേശി അനീഷ് കുമാറിന് 28 ദിവസത്തെ പരോളിലിറങ്ങിയാണ് സാക്ഷി പറയാനെത്തിയത്.
ഈ സംഭവത്തിൽ അനീഷ് അഭിഭാഷകനെ അസഭ്യം പറഞ്ഞതാണ് മർദനത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഒരു വക്കീലും ഒരു യുവ അഭിഭാഷകനും ചേർന്ന് അടിച്ചു. പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചു. മർദനമേറ്റ അനീഷിന് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇരു വിഭാഗവും പിരിഞ്ഞുപോയി.


