കാവി നിറത്തിലുള്ള വസ്ത്രത്തില്‍ നിന്നും മഞ്ഞ നിറത്തിലേക്ക് മാറി അയോധ്യയിലെ പൂജാരിമാര്‍. പൂജാരിമാര്‍ക്കായി ക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളിലാണ് ഡ്രസ് കോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.പുരോഹിതര്‍ ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. പുരോഹിതന്മാര്ക്കിടയില് ഏകീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ഇതെല്ലാം മഞ്ഞ നിറത്തിലേക്ക് മാറിയിട്ടുണ്ട്. കോട്ടണ്‍ തുണി കൊണ്ട് തയാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കാനായി മാത്രം പൂജാരിമാര്‍ക്ക് ട്രെയ്നിങ്ങും നല്‍കിയിരുന്നു. മുഖ്യപുരോഹിതനും നാല് സഹായികളും 10 ട്രെയിനികളും അടക്കം എല്ലാവരും കടും മഞ്ഞ നിറത്തിലുള്ള തലപ്പാവും കുര്‍ത്തയും ദോത്തിയും ധരിക്കണം’, രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ചിലര്‍ കാവിയും ചിലര്‍ മഞ്ഞ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. വസ്ത്രധാരണത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെളുപ്പിനെ 3.30 മുതല്‍ പാത്രി 11 മണി വരെയാണ് പൂജ സമയം. പൂജാരിമാരുടെ ഓരോ ടീമും അഞ്ച് മണിക്കൂര്‍ ക്ഷേത്രത്തില്‍ ശുശ്രൂഷ ചെയ്യണമെന്നും ട്രസ്റ്റ് നിര്‍ദേശിച്ചു.


