സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പോക്ഷകാഹരങ്ങൾ ഇനി നഗരസഭയുടെ വക. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല് , മുട്ട , സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കും.
ചൈൽഡ് പ്രൊട്ടക്ഷൻ മെയിൻ കമ്മിറ്റിക്ക് കീഴിലുള്ള കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി സൃഷ്ടിച്ച ചിൽഡ്രൻസ് അക്കാദമി ഓഫ് ആർട്സിലേക്കുള്ള പ്രവേശനത്തിൻ്റെ തുടക്കത്തെക്കുറിച്ച് മേയർ സംസാരിച്ചു. കുട്ടികൾ പഠിക്കുന്ന പാഠങ്ങളിൽ നിന്ന് മാത്രം പഠിച്ചാൽ, അവർക്ക് സമഗ്രമായ അറിവ് ലഭിക്കില്ല, പഠനത്തിന് പുറത്ത് സമൂഹത്തിലും പരിസ്ഥിതിയിലും എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കാൻ ശ്രമിക്കണം.കലാ-കായിക രംഗങ്ങളിൽ നമ്മുടെ കുട്ടികളെ ഉയർത്തിക്കൊണ്ട് വരണം എന്നും മേയർ കൂട്ടിച്ചേർത്തു.


