ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്.ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ പുകയും പ്രദേശത്തുണ്ടായി.തീ ആളിപ്പടര്‍ന്നതോടെ 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചുആശുപത്രിയിലെ ഫയർ സേഫ്റ്റി ജീവനക്കാരുടെയും ഡോക്ടർമാരുടെയും സമയോചിതമായ ഇടപെടൽ മൂലം 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി.
നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അമരേന്ദ്ര പ്രതാപ് സിംഗ് വാർത്താ ഏജൻസികളോട് പറഞ്ഞു. പുലർച്ചെ 4:30 ഓടെ തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചെന്ന് ശിശു സംരക്ഷണ വിഭാഗത്തിലെ ഡോക്ടർ അഭിനവ് തോമർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞുരണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി

