പാലക്കാട്: കാണാതായ 13 വയസുകാരനെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍- റസിയ ദമ്പതികളുടെ മകന് അല്‍ അമീന് (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു. സംശയം തോന്നി വെള്ളാളൂരിലെ കുളത്തില്‍ നടത്തിയ തിരച്ചലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

