പാലക്കാട്: എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍(55) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് ലോക്കപ്പിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ലഹരിക്കടത്ത് കേസില്‍ ബുധനാഴ്ച വൈകിട്ടാണ് ഇയാളെ പാലക്കാട്ടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. രണ്ട് കിലോ ഹാഷിഷ് ഓയിലും ഇയാളില്‍നിന്ന് പിടിച്ചെടുത്തിരുന്നു.


