വയനാട്: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. മുള്ളന്‍കൊല്ലി ടൗണിനടുത്ത് പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.
മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ പശുക്കിടാവിനെയാണ് കടുവ പിടിച്ചത്. രാവിലെ പള്ളിയില്‍ പോയവര്‍ കടുവയെ കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലും കടുവയിറങ്ങി രണ്ട് പശുക്കളെ ആക്രമിച്ചിരുന്നു. ആശ്രമക്കൊല്ലി, സുരഭിക്കവല, വടാനക്കവല പ്രദേശങ്ങളിലും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്.