വയനാട്: ആനയുടെ ആക്രമണത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളി അമ്പത്തി ആറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനു പരിക്കേറ്റു. വാഴയില്‍ അനീഷിനാണ് പരിക്കേറ്റത്.
രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോകവേയായിരുന്നു അപകടം. യുവാവിനെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കാട്ടാന അക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പട്ടതില്‍ പ്രതിഷേധിച്ച് വയനാട് നടന്ന ഹര്‍ത്താലിനിടെയുള്ള സംഘര്‍ഷങ്ങളില്‍ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.