അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീണു. വിമാനങ്ങളിലുണ്ടായ ഏഴു പേരില്‍ ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.എഫ്/എ-18 വിമാനത്തില്‍ രണ്ടും കെ.സി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്.
ഹിരോഷിമക്കടുത്ത ഇവകുനിയിലെ അമേരിക്കയുടെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. എഫ്/എ18, കെ.സി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പരിശീലനത്തിനിടെയായിരുന്നു അപകടം ഉണ്ടായത്.
ജപ്പാന്-അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ18 യുദ്ധവിമാനം ജപ്പാന് തീരത്ത് തകര്‍ന്ന് വീണിരുന്നു.


