തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം. അതിശയകരമായ നേട്ടങ്ങളും വികസന പുരോഗതിയുമാണ് നാട് കൈവരിച്ചത്.
എന്നാല്‍ കേന്ദ്ര നയങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായെന്നും നയപ്രഖ്യാപനത്തില്‍ വിമര്‍ശനമുണ്ട്.
കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഇപ്പോഴും വലിയ അസമത്വം നിലനില്‍ക്കുന്നുണ്ട്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
ഫെഡറല്‍ സംവിധാനത്തിന് പോലും കേന്ദ്രനയം വെല്ലുവിളിയാണ്. കടമെടുപ്പ് നിയന്ത്രണം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടാക്കി. സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടായി.
പരിമിതി കടന്ന് വികസന ചെലവ് ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഭീകരമായ വെല്ലുവിളി നേരിടുമ്ബോഴും സംസ്ഥാനം കേരള മോഡല്‍ വികസനത്തില്‍ അടിയുറച്ച് നില്ക്കുന്നു.
രാഷ്ട്രത്തെ നിലനിര്‍ത്തുന്നത് സഹകരണ ഫെഡറലിസമാണ്. അതിന് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം ഉപസംഹരിക്കുന്നത്.
അതേസമയം 63 പേജുകളുളള നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സഭയില്‍ വായിച്ചത്. ഒരു മിനിറ്റ് 18 സെക്കന്റുകൊണ്ട് പ്രസംഗം അവസാനിപ്പ് ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.


