മലപ്പുറം: മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങള്‍ക്കെതിരെയുള്ള വീല്‍ചെയർ ഭീഷണിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം. കുറ്റവാളിക്ക് എതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിഷയത്തില്‍ പോലീസ് നടപടി വേഗത്തിലാക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ പാർട്ടിയില്‍ നിന്ന് നേരത്തേ പുറത്താക്കിയതാണ്. ഇയാള്‍ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും സലാം വ്യക്തമാക്കി.
മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണ് മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ചത്. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാല്‍ വീല്ചെയറിലാകുമെന്നാണ് ഭീഷണി. ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഈനലി തങ്ങള്‍ പോലീസില്‍ പരാതി നല്കി. ഫോണ്‍ സന്ദേശം അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.


