മലപ്പുറം: കീഴ്ശ്ശേരിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറും ജീപ്പും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:45നായിരുന്നു സംഭവം. കാറിന്റെ ഡ്രൈവര്‍ വാഴക്കാട് സ്വദേശി ശ്യാംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊലീസുകാരന് ഉള്‍പ്പടെ നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.