കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി രാജിവെച്ച ഒഴിവിലാണ് പുതിയ സഭാ മേധാവിയെ തെരഞ്ഞെടുത്തത്.
2010ലാണ് അദ്ദേഹം ബിഷപ്പായി നിയമിതനാകുന്നത്.
2018ലാണ് തെലങ്കാന ആസ്ഥാനമായ ഷംഷാബാദ് രൂപതയുടെ അധ്യക്ഷനായി നിയമിതനാകുന്നത്. 1980 ഡിസംബര്‍ 21നാണ് തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകളത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. 1956 ഏപ്രില്‍ 21ല്‍ തൃശൂരിലാണ് ജനനം.
തൃശൂര്‍ സെന്റ് തോമസ് കോളജിലായിരുന്നു വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1971 ജൂലൈ 4നാണ് തോപ്പിലെ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്.