തിരുവനന്തപുരം: പോത്തൻകോട് മഞ്ഞമലയില്‍ 36 ദിവസം പ്രായമായ നവജാതശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദന്പതികളുടെ മകൻ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സുരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.
കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറിന് മുകളിലായി ഒരു ടവ്വല്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടമായിരുന്നു.


