മലപ്പുറം: മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.
അരീക്കോട്-മഞ്ചേരി റോഡ് ഉപരോധിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകട കാരണമെന്ന് ആരോപിച്ചായിരുന്നു ഉപരോധം.
പിന്നീട് ഏറനാട് തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധം താത്ക്കാലികമായി പിന്‍വലിച്ചു. കെഎസ്ഡിപി അധികൃതരുമായി നാട്ടുകാരും തഹസില്‍ദാറും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കെെക്കാള്ളാം എന്ന വ്യവസ്ഥയിലാണ് ഉപരോധം പിന്‍വലിച്ചത്.